വികെടിയു ജാഥയ്‌ക്ക്‌ സ്വീകരണം

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന ജാഥയ്‌ക്ക്‌ കായംകുളത്ത് നൽകിയ 
സ്വീകരണയോഗത്തിൽ ജാഥാ ക്യാപ്‍റ്റന്‍ ആർ വി ഇക്ബാൽ സംസാരിക്കുന്നു


കായംകുളം വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന ജാഥയ്‌ക്ക് കായംകുളത്ത് സ്വീകരണം നൽകി. ബി അബിൻഷാ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ആർ വി ഇക്ബാൽ, ഡോ. പ്രദീപ്കുമാർ, എം സുനിൽകുമാർ, അക്ബർ കാനത്ത്, കെ സി കൃഷ്‌ണൻകുട്ടി, ടി ശ്രീകുമാർ, പി ടി പ്രസാദ്, പി അരവിന്ദാക്ഷൻ, ജി ശ്രീനിവാസൻ, ടി എ നാസർ, എ കെ യൂനസ്, എച്ച് നജീബ്, അഷ്‌കർ എന്നിവർ സംസാരിച്ചു. മാവേലിക്കര വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സംസ്ഥാന ജാഥയ്‌ക്ക് മാവേലിക്കര ടൗണിൽ സ്വീകരണം നൽകി.  ജാഥാ ക്യാപ്റ്റൻ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ വി ഇക്ബാൽ, പ്രസിഡന്റ് ഡോ. പ്രദീപ്കുമാർ, ജില്ലാ സെക്രട്ടറി എം സുനിൽകുമാർ, പ്രസിഡന്റ് ടി എ നാസർ, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് അനിരുദ്ധൻ, മാവേലിക്കര ഏരിയ സെക്രട്ടറി സന്തോഷ്‌കുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങൾ ഡി തുളസീദാസ്, ജയൻ താമരക്കുളം ചാരംമൂട് ഏരിയ സെക്രട്ടറി ഷെരീഫ് എന്നിവർ സംസാരിച്ചു Read on deshabhimani.com

Related News