വികസനത്തിന്‌ യുഡിഎഫ്‌ 
തടസംനിൽക്കുന്നു



കായംകുളം നഗരസഭയിലെ വികസനപ്രവർത്തനങ്ങൾക്ക് യുഡിഎഫ് തടസംനിൽക്കുകയാണെന്ന്‌ ചെയർപേഴ്സൺ പി ശശികല. നഗരസഭാ കൗൺസിൽ യോഗത്തിൽപോലും യാതൊരു മര്യാദയും യുഡിഎഫ് കാണിക്കുന്നില്ല.  കൗൺസിൽ ആരംഭിച്ചാൽ മണിക്കൂറുകൾ കഴിഞ്ഞ് മാത്രമേ അജൻഡയിലേക്ക് പ്രവേശിക്കാൻ കഴിയുന്നുള്ളൂ. ചട്ടപ്രകാരം ഒരു കൗൺസിലർക്ക് നാല്‌ മിനിറ്റ് സമയം മാത്രമാണ് സംസാരിക്കാൻ അനുവാദം. ഇതുപോലും പാലിക്കുന്നില്ല. കഴിഞ്ഞ രണ്ട് കൗൺസിൽ യോഗത്തിന്റെ മിനിറ്റ്‌സ് മാത്രമാണ് കൗൺസിലർമാർക്ക് കൊടുക്കാനുള്ളത്. അതിന്‌ വിരുദ്ധമായ ആരോപണങ്ങളാണ് യുഡിഎഫ് ഉന്നയിക്കുന്നത്. നഗരസഭയിൽ ലിഫ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സത്യവിരുദ്ധമാണ്.  ഇലക്‌ട്രിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധിച്ച് സർട്ടിഫൈ ചെയ്‌തിട്ടുള്ളതാണ് ലിഫ്റ്റ് പ്രവർത്തനം. പ്രവർത്തനക്ഷമത നേരിൽക്കണ്ട്‌ വിലയിരുത്താം. ലിഫ്റ്റും കൗൺസിൽ ഹാളും ജൂൺ രണ്ടാംവാരം ഉദ്ഘാടനത്തിന്‌ തയ്യാറായിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ നഗരസഭാധ്യക്ഷ പി ശശികലയും ഉപാധ്യക്ഷൻ ജെ ആദർശും അറിയിച്ചു. പി എസ് സുൽഫിക്കർ, ഹരിലാൽ,  മായാദേവി, എസ് കേശുനാഥ്, ഫർസാന ഹബീബ്, ഷാമില അനിമോൻ, ഷെമി മോൾ, സൂര്യ ബിജു, ഷീബ ഷാനവാസ്, ഷാമില സിയാദ്, വിജയശ്രീ, ബിനു അശോക്, രഞ്‌ജിതം, സുകുമാരി, സുമി അജീർ, അഖിൽകുമാർ, ബിജു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News