റോഡിന്റെ അപാകത പരിഹരിക്കും



ഹരിപ്പാട് പുനർനിർമിച്ച ഹരിപ്പാട് ബ്ലോക്ക്‌ ജങ്‌ഷൻ–- ചെറുതന ഗണപതി കുളങ്ങര ജങ്‌ഷൻവരെയുള്ള റോഡിന്റെ അപാകത പരിഹരിക്കാൻ ലോക് അദാലത്തിൽ തീരുമാനമായി.  റോഡിന്റെ സൈഡ് ഫില്ലിങ്‌ നടത്താത്തതിനാൽ അപകടങ്ങൾ പതിവായതോടെ ഇത് വഴിയുണ്ടായിരുന്ന ബസ് സർവീസ് അടക്കം തടസപ്പെട്ടു. ഇതോടെ വിദ്യാർഥികളടക്കമുള്ളവർ ദുരിതത്തിലായി. ഉദ്യോഗസ്ഥതലത്തിൽ ബന്ധപ്പെട്ടെങ്കിലും പരിഹാരനടപടികൾ ഉണ്ടായില്ല. തുടർന്ന് വാർഡ് കൗൺസിലർ അഡ്വ. ആർ രാജേഷ് വാദിയായി ലോക്അദാലത്തിൽ ഹർജി ഫയൽ ചെയ്‌തിരുന്നു.  റോഡ് ഫില്ലിങ്‌ സമയപരിധിക്കുള്ളിൽ പൂർത്തീകരിച്ച് അപാകതകൾ പരിഹരിക്കുമെന്ന്‌ വെള്ളിയാഴ്‌ച നടന്ന ലോക് അദാലത്തിൽ പൊതുമരാമത്ത്‌ വകുപ്പ്‌ പ്രതിനിധികൾ ഉറപ്പുനൽകി. Read on deshabhimani.com

Related News