അർത്തുങ്കൽ തിരുനാളാഘോഷം
സമാപിച്ചു

അർത്തുങ്കൽ സെന്റ്‌ ആൻഡ്രൂസ്‌ ബസിലിക്കയിൽ സെബസ്‌ത്യാനോസിന്റെ തിരുനാളാഘോഷ 
സമാപനത്തോടനുബന്ധിച്ച്‌ നടന്ന പ്രദക്ഷിണം


ചേർത്തല അർത്തുങ്കൽ സെന്റ്‌ ആൻഡ്രൂസ്‌ ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാളാഘോഷം കൃതജ്ഞതാ ദിനാചരണത്തോടെ(എട്ടാമിടം) സമാപിച്ചു. വെള്ളി വൈകിട്ട്‌ നാലരയോടെ ബസിലിക്കയിൽനിന്ന്‌ സെബസ്‌ത്യാനോസിന്റെ രൂപവും വഹിച്ച്‌ തുടങ്ങിയ ആഘോഷമായ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.  പഴയ പള്ളിയിൽ പൊതുവണക്കത്തിന് സൂക്ഷിക്കുന്ന രൂപമാണ്‌ എഴുന്നള്ളിച്ചത്‌. രാത്രി ബസിലിക്ക റെക്‌ടർ ഫാ. സ്‌റ്റീഫൻ ജെ പുന്നയ്‌ക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. അർധരാത്രിയോടെ കൊടിയിറക്കി. Read on deshabhimani.com

Related News