ഐഎച്ച്ആർഡി തരംഗ് ഫെസ‍്റ്റ്

തരംഗ് 23 അവതരണ ഗാനത്തിന്റെ സ്വിച്ച് ഓൺ മന്ത്രി സജി ചെറിയാൻ നടത്തുന്നു


ചെങ്ങന്നൂർ  ഐഎച്ച്ആർഡി തരംഗ് 23 ദേശീയ ഫെസ്‌റ്റ്‌ ഫെബ്രുവരി രണ്ടു മുതൽ ആറുവരെ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ്‌ കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ മന്ത്രി സജി ചെറിയാൻ, ജനറൽ കൺവീനർ കോളേജ് പ്രിൻസിപ്പൽ ഡോ. സ്‌മിതധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടിന്‌ വൈകിട്ട് അഞ്ചിന് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി ആർ ബിന്ദു ഫെസ്‌റ്റ്‌ ഉദ്ഘാടനംചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. വൈകിട്ട് ആറുമുതൽ സിനിമാതാരം നവ്യ നായർ നയിക്കുന്ന  നൃത്തസന്ധ്യ.  മൂന്നിന് രാവിലെ 10 മുതൽ കലാ സാങ്കേതിക മത്സരങ്ങൾ. വൈകിട്ട് നാലിന് വിജ്ഞാന വിനിമയവും വിവരാധിഷ്‌ഠിത ലോകവും എന്ന വിഷയത്തിൽ സെമിനാർ. വൈലോപ്പള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. ടി ഡി കുര്യാച്ചൻ മോഡറേറ്ററാകും. പ്രൊഫ. വി കാർത്തികേയൻ നായർ വിഷയം അവതരിപ്പിക്കും. വൈകിട്ട് ആറു മുതൽ രശ്‌മി സതീഷ്, ജാസി ഗിഫ്റ്റ് എന്നിവർ നയിക്കുന്ന കലാസന്ധ്യ. നാലിന് വൈകിട്ട്‌ നാലുമുതൽ നിർമിത ബുദ്ധിയുടെ കാലത്തെ വിദ്യാഭ്യാസം, പൊരുളും പരിധിയും സെമിനാർ. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണിക്കൃഷ്‌ണൻ ഉദ്ഘാടനംചെയ്യും. ലക്ഷ്‌മി പ്രസന്നകുമാർ മോഡറേറ്ററാകും. ഡോ. ടി ടി സുനിൽ വിഷയം അവതരിപ്പിക്കും. വൈകിട്ട് ആറിന് സിത്താര കൃഷ്‌ണകുമാർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ. അഞ്ചിന് പകൽ മൂന്നിന് സെമിനാർ കെ ഡിസ്‌ക്‌ കൺസൾട്ടന്റ്‌ ദീപ പി ഗോപിനാഥ് മോഡറേറ്ററാകും. ഡോ. പി എസ് ശ്രീകല വിഷയം അവതരിപ്പിക്കും. വൈകിട്ട് നാലിന്‌ സമാപന സമ്മേളനം സ്‌പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും. സംവിധായകൻ രഞ്ജി പണിക്കർ സമ്മാനദാനംനടത്തും. പിന്നണി ഗായകൻ പ്രദീപ് സോമസുന്ദരം നയിക്കുന്ന ഗാനമേള. ആറിന് രാവിലെ 10 മുതൽ തൊഴിൽമേള. എപിജെഎ കേരളാ ടെക്‌നിക്കൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്യും. സംഘാടകസമിതി അംഗങ്ങളായ അഡ്വ. ജോർജ് തോമസ്, അഡ്വ. എം ശശികുമാർ, അഡ്വ. ജോർജ് തോമസ്, ഡോ. ജെ ദീപ, ഡോ. കെ ടി ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ പി പ്രേം രചിച്ച് പ്രദീപ് സോമസുന്ദരം ആലപിച്ച തരംഗ് 23 അവതരണ ഗാനത്തിന്റെ സ്വിച്ച്‌ ഓൺ മന്ത്രി സജി ചെറിയാൻ നടത്തി.   Read on deshabhimani.com

Related News