ജനകീയ പ്രതിഷേധം

സിപിഐ എം ചെറുവാരണം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യുന്നു


കഞ്ഞിക്കുഴി കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കും വർഗീയതയ്‌ക്കും എതിരെ സിപിഐ എം നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം ഉയരുന്നു. സിപിഐ എം മരുത്തോർവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്ലെണ്ണ കവലയിൽ നടന്ന ധർണ ജില്ലാ സെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്‌തു. സിബി തോമസ് അധ്യക്ഷനായി. സിപിഐ എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി പി ദിലീപ് മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ഉദേഷ് യു കൈമൾ, എ കെ പ്രസന്നൻ, എൻ കുമാരദാസ്, ആർ അജയേന്ദ്രൻ, എൻ ആർ രാജീന്ദ്, വി ശ്രീകാന്ത്, ടി ഷാനവാസ് ലാൽ, എം കെ ഉണ്ണിക്കൃഷ്‌ണ കൈമൾ, അഖിൽ അരവിന്ദ്, ലിജി റീന തുടങ്ങിയവർ സംസാരിച്ചു. കണ്ണർകാട് ലോക്കൽ കമ്മിറ്റി ലുഥർ സ്‌കൂളിനു സമീപം സംഘടിപ്പിച്ച ധർണ കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. കെ എൻ കാർത്തികേയൻ അധ്യക്ഷനായി. പി എസ് ഷാജി, എം ടി അനിൽകുമാർ, പി വി പങ്കജാക്ഷൻ, എസ് ജയമോഹനൻ, ടി ഷാജി, എച്ച് അഭിലാഷ്, എൽ ഉണ്ണിക്കുട്ടൻ, ജമീല പുരുഷോത്തമൻ, ബിജി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വയലാർ സിപിഐ എം വയലാർ വെസ്‌റ്റ്‌ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ കമ്മിറ്റി അംഗം വി ജി മോഹനൻ ഉദ്ഘാടനംചെയ്‌തു.  എസ് വി ബാബു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി കെ സാബു, ജി ബാഹുലേയൻ, എം ജി നായർ, യു ജി ഉണ്ണി, പി കെ സജിമോൻ, പി വി ശശി, ഗീതാ വിശ്വംഭരൻ, കെ പി പ്രസാദ്, എസ് ഷൈൻ, അജേഷ് കൃഷ്‌ണൻ, വർഷ സജീവ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News