ലഹരിക്കെതിരെ അലകളുയർത്തി കടപ്പുറം



ആലപ്പുഴ ആലപ്പുഴ കടപ്പുറത്ത് ലഹരിക്കെതിരെ ആയിരങ്ങൾ ആടിയും പാടിയും ഒത്തുചേർന്നു. വിമുക്തി മിഷന്റെയും എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ലഹരിയില്ലാത്തെരുവ് കാണികൾക്ക് നവ്യാനുഭവമായി. എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്‌തു. കോളേജ് വിദ്യാർഥികൾ കലാ സാംസ്‌കാരിക പ്രകടനങ്ങൾ അവതരിപ്പിച്ചു. ബീച്ചിന് സമീപം നാലു വേദികളിലായാണ് കലാപരിപാടികൾ നടന്നത്. സെന്റ് ജോസഫ്‌സ് വിമെൻസ് കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. വേദി നാലിൽ നടന്ന നാടൻ പാട്ടിന്റെ ഓളത്തിന് ഒപ്പം കാണികൾ ചുവടുവച്ചു. ലഹരി അടിമകളുടെ ജീവിതം കാട്ടിയ മുഹമ്മദൻസ് സ്‌കൂളിലെ എൻഎസ്എസ് അംഗങ്ങൾ, മാജിക് ഷോ എന്നിവ കാണികൾക്ക് വേറിട്ട അനുഭവമായി. ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ എൻ അശോക് കുമാർ, വിമുക്തി മിഷൻ മാനേജർ സുരേഷ് വർഗീസ്, വിമുക്തി മിഷൻ ജനറൽ കൺവീനർ പി ഡി കലേഷ്, വിമുക്തി മിഷൻ കോ ഓർഡിനേറ്റർ അഞ്ജു എസ് റാം എന്നിവർ നേതൃത്വംനൽകി.   Read on deshabhimani.com

Related News