ജില്ലാ പഞ്ചായത്ത്‌ 
ഹെൽപ്പ്‌ ഡെസ്‌ക്‌ തുറന്നു

ജില്ലാ പഞ്ചായത്ത് ആരംഭിച്ച കോവിഡ് ഹെല്‍പ്പ് ഡെസ്‍ക് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോവിഡ്‌ ഹെൽപ്പ്‌ ഡെസ്‌ക്‌ തുടങ്ങി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹെൽപ്പ്‌ ഡെസ്‌ക്‌ പ്രയോജനപ്പെടുത്തും. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കുൾപ്പെടെ സംശയനിവാരണത്തിന്‌ ബന്ധപ്പെടാം. ടെലി മെഡിസിൻ, ടെലി കൗൺസലിങ്‌, ആംബുലൻസ് സൗകര്യങ്ങൾ ഉറപ്പാക്കും. ആർആർടികളുടെയും ആശാപ്രവർത്തകരുടെയും ഗൃഹകേന്ദ്രീകൃത പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ യോഗവും പരിശീലനവും നടത്തും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കും. ജില്ലാ പാലിയേറ്റീവ്, എൻഎച്ച്എം സഹായത്തോടെ പാലിയേറ്റീവ് നഴ്സുമാരുടെ സേവനം ഉറപ്പാക്കാൻ യോഗം ചേരും.  ആരോഗ്യവിഭാഗം, എൻഎച്ച്എം, ആയുർവേദം, ഹോമിയോ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ ഹെൽപ്പ്‌ ഡെസ്‌ക്‌. കുടുംബശ്രീ കൗൺസിലർമാർ, സാക്ഷരതാ പ്രേരക്മാർ എന്നിവർ പ്രവർത്തനം ഏകോപിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഹെൽപ്പ് ഡെസ്‌ക്‌ ഉദ്ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ് ബിപിൻ സി ബാബു, സ്ഥിരംസമിതി അധ്യക്ഷരായ എം വി പ്രിയ, അഡ്വ. ടി എസ് താഹ, അംഗങ്ങളായ അഡ്വ. ആർ റിയാസ്, പി അഞ്‌ജു, ഗീത ബാബു, സെക്രട്ടറി കെ ആർ ദേവദാസ്, ജില്ലാ സാക്ഷരതാ മിഷൻ കോ–-ഓർഡിനേറ്റർ കെ വി രതീഷ് എന്നിവർ പങ്കെടുത്തു. ഫോൺ: 9496576569, 9495605769, 9495770569 Read on deshabhimani.com

Related News