സദാചാര ആക്രമണം; 3 പേർ പിടിയിൽ

പിടിയിലായ പ്രതികൾ


മാന്നാർ വീടുകളിൽ കയറി സാധനങ്ങൾ വിൽപ്പന നടത്തുന്ന യുവതീയുവാക്കൾക്ക് നേരെ സദാചാര ആക്രമണം. മൂന്ന്‌ പേർ പിടിയിൽ. കുരട്ടിക്കാട് കണിച്ചേരിൽ കിഴക്കേതിൽ ബിനീഷ് (36), അക്ബർ മൻസിൽ അക്ബർ (35), കുട്ടമ്പേരൂർ പുളിക്കാശേരിൽ കണ്ടത്തിൽ സുമേഷ് (34) എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്‌തത്. ഒരാൾ ഒളിവിലാണ്. തിരുവല്ലയിലെ മാർക്കറ്റിങ് കമ്പനി ജീവനക്കാരായ അശ്വതി, അഖിൽ, ആദർശ് എന്നിവർക്ക്‌ നേരെയാണ് ശനി പകൽ മൂന്നിന് കുരട്ടിക്കാട് നന്ത്യാട്ട് ജങ്ഷന് സമീപം ആക്രമണമുണ്ടായത്. ഇവർ റോഡിലൂടെ പോകവെ ബൈക്കിലെത്തിയ പ്രതികൾ ഇവരെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു.  യുവതിയെ ക്രൂരമായി മർദിക്കുകയും റോഡിലിട്ട് ചവിട്ടുകയും ചെയ്‌തതായി പരസരവാസികൾ പറഞ്ഞു. പൊലീസിനെ കണ്ട് ഒരാൾ ഓടിയൊളിച്ചു. മർദനമേറ്റവർ തിരുവല്ല ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com

Related News