കർഷകരുടെ ബിഎസ്‌എൻഎൽ ഓഫീസ്‌ മാർച്ച്‌



ആലപ്പുഴ 2020 പാർലമെന്റ്‌ മാർച്ചിന്റെ ഓർമദിനത്തിൽ കർഷകർ രാജ്‌ഭവനുകളിലേക്ക്‌ മാർച്ച്‌ നടത്തിയതിന്റെ ഭാഗമായി സംയുക്ത കർഷക സമരസമിതി ആലപ്പുഴ ബിഎസ്‌എൻഎൽ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. കർഷകസമരത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കാതെ കാർഷികമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയായിരുന്നു സമരം. ധർണ അഖിലേന്ത്യാ കിസാൻസഭ കേന്ദ്രകമ്മിറ്റിയംഗം ജി വേണുഗോപാൽ ഉദ്‌ഘാടനംചെയ്‌തു. കർഷക യൂണിയൻ സ്‌കറിയ വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ തമ്പാനൂർ രാജീവ്‌ അധ്യക്ഷനായി. ശ്രീകുമാർ ഉണ്ണിത്താൻ, ജി ഹരിശങ്കർ, ഷേഖ്‌ പി ഹാരിസ്‌, കെ എച്ച്‌ ബാബുജാൻ, ആർ സുഖലാൽ, അഡ്വ. നാസർ പൈങ്ങാമഠം, എം സന്തോഷ്‌കുമാർ, കെ വിജയകുമാർ, എസ്‌ സുധിമോൻ, എം വി ശ്യാം, മുരളി തഴക്കര എന്നിവർ സംസാരിച്ചു.  മാർച്ചിനും ധർണയ്‌ക്കും സംയുക്ത ട്രേഡ് യൂണിയൻ സമിതി അഭിവാദ്യം അർപ്പിച്ചു.  പിച്ചു അയ്യർ ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ ആർ അനിൽകുമാർ, ബി നസീർ, കെ എൽ ബെന്നി, വാസൻ, പി പി പവനൻ, വി പി രാജേഷ്, കെ ജി ജയലാൽ, ജി ബൈജു, പി തമ്പി, പി ശശികുമാർ, സജീവൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News