രക്തദാനവുമായി 
നേഴ്‌സുമാർ

കെജിഎൻഎ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടപ്പുറം വനിതാ‑ശിശു ആശുപത്രിയിൽ 
പ്രവർത്തകർ രക്തം ദാനംചെയ്യുന്നു


ആലപ്പുഴ  കെജിഎൻഎ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്  ടൗൺ ഏരിയ കമ്മിറ്റി  കടപ്പുറം വനിത–-ശിശു ആശുപത്രിയിൽ രക്തദാനം നടത്തി. സൂപ്രണ്ട് ഡോ. കെ കെ ആശ  ഉദ്ഘാടനംചെയ്‌തു. ഐഎംഎ സംസ്ഥാന കൗൺസിൽ അംഗം ഡോ. സുദീപ്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ധന്യ, കെജിഎൻഎ സംസ്ഥാന കമ്മറ്റിയംഗം എസ് രേഷ്‌മ,  ജില്ലാ പ്രസിഡന്റ് അനീഷാബേബി എന്നിവർ  സംസാരിച്ചു. മഞ്‌ജു ഭാസ്‌കർ അധ്യക്ഷയായി.  ഷീനാ ലാൽ സ്വാഗതവും എം ഡി അജിത് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News