ഓളപ്പരപ്പിൽ ഉത്സവാരവം

കുട്ടനാട്ടിലൂടെ സഞ്ചാരികളുമായി പോകുന്ന പുരവഞ്ചികൾ ഫേ-ാട്ടോ: കെ എസ് ആനന്ദ്


ആലപ്പുഴ  കോവിഡിന്‌ ശേഷം പുതുകുതിപ്പിലാണ്‌ ജില്ലയിലെ കായൽ ടൂറിസം. നെഹ്‌റുട്രോഫി വള്ളംകളി വൻവിജയമായതും സിബിഎൽ രണ്ടാം സീസൺ ആരംഭിച്ചതും മേഖലയ്‌ക്ക്‌ ഉണർവേകി. രണ്ടുവർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമെത്തിയ നെഹ്‌റുട്രോഫിക്കായി ജില്ലാ ഭരണകേന്ദ്രവും ടൂറിസംവകുപ്പും നഗരസഭയും നൽകിയ വലിയ പ്രചാരണമാണ്‌ ലോകശ്രദ്ധയിലേക്ക്‌ വീണ്ടും ജില്ലയെ എത്തിച്ചത്‌.  ഒക്‌ടോബറോടെ വിദേശ ടൂറിസ്‌റ്റുകളുമെത്തുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ടൂർ ഓപ്പറേറ്റർമാർ പറയുന്നു.    ജില്ലയിൽ 2000 ഹൗസ്‌ ബോട്ടുകളിൽ പകുതിയിലധികത്തിനും നിലവിൽ ബുക്കിങ്ങുണ്ട്‌. പൂജ അവധിയിലേക്ക്‌ എത്തുമ്പോൾ ആഭ്യന്തര ടൂറിസ്‌റ്റുകളുടെ എണ്ണത്തിൽ വൻവർധനയുണ്ടാകുമെന്ന്‌ മേഖലയിലെ തൊഴിലാളികൾ പറയുന്നു.  കരുത്ത്‌ പകർന്ന്‌ 
ഡിടിപിസി ടൂറിസം മേഖലയ്‌ക്ക്‌ കരുത്തായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും രംഗത്തുണ്ട്‌. ഡിടിപിസി ബുക്കിങ്‌ കൗണ്ടർ വഴി മിതമായ നിരക്കിൽ ബോട്ട്‌ യാത്ര ബുക്ക്‌ ചെയ്യാം. സുരക്ഷ പരിശോധന പൂർത്തിയാക്കിയ, പരിശീലനം ലഭിച്ച ജീവനക്കാർ ഓടിക്കുന്ന ബോട്ടുകളാണ്‌ ഡിടിപിസി എംപാനൽഡ്‌ പട്ടികയിലെന്ന്‌ സെക്രട്ടറി ലിജോ എബ്രഹാം പറഞ്ഞു. ബീച്ചിനോടുചേർന്ന്‌ അഡ്വഞ്ചർ പാർക്ക്‌ ഡിസംബറോടെ പ്രവർത്തനമാരംഭിക്കും. നിലവിൽ ഹൗസ്‌ ബോട്ട്‌ ടെർമിനലായി പ്രവർത്തിക്കുന്ന വട്ടക്കായലിൽ അഡ്വഞ്ചർ വാട്ടർ സ്‌പോർട്‌സ്‌ പദ്ധതി ആരംഭിക്കാനും ഡിടിപിസിക്ക്‌ പദ്ധതിയുണ്ട്‌. സുരക്ഷയ്‌ക്ക്‌ ടൂറിസം പൊലീസും പുന്നമടയിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌ വർധിച്ചതോടെ പരിശോധന കർശനമാക്കി ടൂറിസം പൊലീസ്‌. ജീവനക്കാർ മദ്യപിച്ച്‌ ബോട്ട്‌ ഓടിക്കുന്നതടക്കം നിയമലംഘനങ്ങൾ തടയുന്നതിന്‌ ദിവസവും രാവിലെയും വൈകിട്ടും പരിശോധയുണ്ട്‌. ബോട്ടുകളിൽ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം അവയുടെ ഉപയോഗം സംബന്ധിച്ച്‌ സഞ്ചാരികൾക്ക്‌ ബോധവൽക്കരണം നൽകുന്നുണ്ട്‌. തിരക്ക്‌ വർധിക്കുന്നതോടെ നിലവിലുള്ള പട്രോളിങ്ങും ശക്തമാക്കുമെന്ന്‌ ടൂറിസം എസ്‌ഐ പി ജയറാം പറഞ്ഞു. Read on deshabhimani.com

Related News