കേന്ദ്രനയത്തിനെതിരെ 
കെജിഎൻഎ പ്രതിഷേധം

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ കെജിഎൻഎ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടറി 
എൽ ദീപ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ മരുന്നുകൾക്ക് യഥേഷ്‌ടം വിലവർധിപ്പിക്കാൻ വൻകിട കോർപറേറ്റുകൾക്ക് അവസരംനൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കെജിഎൻഎ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുതുക്കിയ ദേശിയ മരുന്നുപട്ടികയിൽ അവശ്യമരുന്നുകളുടെ 20 ശതമാനത്തിൽ താഴെയേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ആലപ്പുഴ വനിതാശിശു ആശുപത്രിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എൽ ഷീനാലാൽ, ജില്ലാ പ്രസിഡന്റ് പി അനീഷ ബേബി, സെക്രട്ടറി ലെവിൻ കെ ഷാജി എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News