കോർപറേറ്റുവൽക്കരണം ചെറുക്കണം

കേരള കോ–- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു


  കായംകുളം സഹകരണ മേഖലയെ കോർപറേറ്റ് വൽക്കരിക്കാനുള്ള കേന്ദ്ര നയങ്ങളെ ചെറുക്കണമെന്ന് കേരള കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വിഷയമായ സഹകരണത്തെ മൾട്ടി സ്റ്റേറ്റ് കോ –-ഓപ്പറേറ്റീവുകൾവഴി തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സമ്മേളനം വിലയിരുത്തി.  എം ശശികുമാർ നഗറിൽ ജില്ലാ പ്രസിഡന്റ്‌ ഡി ബാബു പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടന്നു. സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഡി ബാബു അധ്യക്ഷനായി. കെ എസ് ജയപ്രകാശ് രക്തസാക്ഷി പ്രമേയവും മനുദിവാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജൻ, ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം എൻ ശിവദാസൻ, യു പ്രതിഭ എംഎൽഎ, യൂണിയൻ സംസ്ഥാന സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ എസ് ടി ജയ്സൺ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി ഗാനകുമാർ സ്വാഗതം പറഞ്ഞു.  ജില്ലാ സെക്രട്ടറി പി യു ശാന്താറാം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ രവീന്ദ്രൻ കണക്കും അവതരിപ്പിച്ചു.  സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ജാനകി സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു.  വി ശശി അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബി അനിൽകുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ ടി രാജീവ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News