സാമൂഹ്യസുരക്ഷ പദ്ധതിയിൽ 
പ്രവാസി കൂട്ടായ്‌മകളെ ഉൾപ്പെടുത്തണം

കേരളാ പ്രവാസി സംഘം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി പി സൈതാലിക്കുട്ടി ഉദ്ഘാടനംചെയ്യുന്നു


  കായംകുളം സാമൂഹികസുരക്ഷാ പദ്ധതിയിൽ പ്രവാസി കൂട്ടായ്‌മകളെ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് കേരളാ പ്രവാസിസംഘം ജില്ലാ സമ്മേളനം അവശ്യപ്പെട്ടു. പ്രവാസികളോട് കേന്ദ്രസർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണം. പ്രവാസിക്ഷേമത്തിന്റെയും പുനഃരധിവാസത്തിന്റെയും പുത്തൻ ബദലുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ പ്രമേയത്തിലൂടെ അഭിനന്ദിച്ചു. മുൻസിപ്പൽ ടൗൺഹാളിലെ എ സി ആനന്ദൻനഗറിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി സൈതാലിക്കുട്ടി ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി ടി മഹേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി കെ മോഹൻകുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന എക്‌സി. അംഗം കെ സി സജീവ് തൈക്കാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ എച്ച് ബാബുജാൻ, ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൻ ശിവദാസൻ, പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്‌ണ പിള്ള, സ്വാഗതസംഘം ജനറൽ കൺവീനർ എം നസീർ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: പി ടി മഹേന്ദ്രൻ (പ്രസിഡന്റ്‌), ഇല്ലിച്ചിറ അജയകുമാർ, അബ്‌ദുൾ റഷീദ്, മിനി പ്രദീപ് (വൈസ്‌പ്രസിഡന്റുമാർ), കെ  മോഹൻകുമാർ (സെക്രട്ടറി), എം നസീർ, ഉദയഭാനു, സാജൻ വെട്ടിയാർ (ജോയിന്റ്‌ സെക്രട്ടറിമാർ), ഷാജി അറഫ ( ട്രഷറർ). Read on deshabhimani.com

Related News