എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിച്ചു



കായംകുളം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഹോട്ടൽ ഉടമകളുടെയും ജീവനക്കാരുടെയും മക്കളെ കേരള ഹോട്ടൽ ആൻഡ്‌ റെസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു. മുതുകുളം യൂണിറ്റും രൂപീകരിച്ചു. സമ്മേളനം സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ എം രാജ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് നാസർ പി താജ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി റോയി മഡോണ അവാർഡ് വിതരണംചെയ്‌തു. വി മുരളീധരൻ, എസ് കെ നസീർ, മുഹമ്മദ് കോയ, രമേശ് ആര്യാസ്, അഡ്വ. രതീഷ്, മനാഫ്, ജോർജ്‌ വൈരവന, രാജേഷ് പഠിപ്പുര എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: അബ്‌ദുൽ നസീർ (പ്രസിഡന്റ്‌), മുരളീധരൻ പിള്ള (വർക്കിങ്‌ പ്രസിഡന്റ്‌), രാജേഷ് (വൈസ്‌പ്രസിഡന്റ്), രാജു ഗോകുലം (ജോയ്‌ന്റ്‌ സെക്രട്ടറി), അഭിലാഷ് (ട്രഷറർ). Read on deshabhimani.com

Related News