ആശങ്ക വേണ്ട പ്ലസ് 
വൺ സീറ്റുറപ്പാ



  ആലപ്പുഴ എസ്‌എസ്‌എൽസി പരീക്ഷ പാസായി തുടർപഠനത്തിന്‌ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ജില്ലയിൽ ഉപരിപഠനത്തിന്‌ അവസരം. 22,401 സീറ്റുകൾ പ്ലസ്‌ വണ്ണിനുണ്ട്‌. മൊത്തം 21,413 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ചു. ഇവർ മുഴുവൻ പ്രവേശനം നേടിക്കഴിഞ്ഞാലും 988 പ്ലസ്‌വൺ സീറ്റുകൾ അധികമാണ്‌. 10,903 ആൺകുട്ടികളും 10,510 പെൺകുട്ടികളുമാണ്‌ തുടർപഠനത്തിന്‌ അർഹത നേടിയത്‌.      ഇത്തവണ 21,435 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതി. ജില്ലയിൽ സർക്കാർ, എയ്‌ഡഡ്‌, അൺഎയ്‌ഡഡ്‌ മേഖലകളിലായി 301 സ്‌കൂളുകളിലാണ്‌ പ്ലസ്‌ വണ്ണിന്‌ വിവിധ കോമ്പിനേഷൻ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 21 സ്‌കൂളുകളിൽ ഒഴിവുണ്ട്‌.   സർക്കാർ സ്‌കൂളുകളിൽനിന്ന്‌ ഇത്തവണ 5006 വിദ്യാർഥികളാണ്‌ എസ്‌എസ്‌എൽസി വിജയിച്ചത്‌. ഇതിൽ 876 പേർ എല്ലാ വിഷയങ്ങൾക്കും എപ്ലസ്‌ നേടി. എയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്ന്‌ 16,130 വിദ്യാർഥികൾ ഉപരിപഠനത്തിന്‌ അർഹത നേടിയതിൽ 2860 പേർ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്‌ കരസ്ഥമാക്കി. അൺഎയ്‌ഡഡ്‌ മേഖലയിൽ 277 വിദ്യാർഥികളാണ്‌ ആകെ വിജയിച്ചത്‌. ഇവരിൽ 82 പേർക്ക്‌ എല്ലാ വിഷയങ്ങൾക്കും എപ്ലസുണ്ട്‌.     Read on deshabhimani.com

Related News