വേമ്പനാട്ടിൽ 
എത്ര മീനുണ്ട്‌..?



ആലപ്പുഴ അശോക ട്രസ്‌റ്റ്‌ ഫോർ റിസർച്ച്‌ ഇൻ എക്കോളജി ആൻഡ്‌ എൻവയോൺമെന്റ്‌, കമ്യൂണിറ്റി എൻവയോൺമെന്റൽ റിസർച്ച്‌ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ 29, 30 തീയതികളിൽ 16–-ാം "വേമ്പനാട്‌ ഫിഷ്‌ കൗണ്ട്‌ 2023' സംഘടിപ്പിക്കും. തണ്ണീർത്തട അതോറിറ്റിയുടെ ധനസഹായത്തോടെയാണ്‌ കായലിലെ മത്സ്യങ്ങളുടെ എണ്ണമെടുക്കൽ. 29ന്‌ ആലപ്പുഴ കർമസദൻ പാസ്‌റ്ററൽ സെന്ററിൽ ഓറിയന്റേഷൻ ക്ലാസ്‌  അതോറിറ്റി മെമ്പർ സെക്രട്ടറി സുനീൽ പാമിടി ഉദ്‌ഘാടനം ചെയ്യും.   30ന്‌ രാവിലെ ആറിന്‌ ആലപ്പുഴയിൽനിന്ന്‌ കായലിന്റെ തെക്കൻ പ്രദേശങ്ങളെ മൂന്നായി തിരിച്ച്‌ മൂന്ന്‌ ബോട്ടുകളിലായി  കണക്കെടുപ്പ്‌ തുടങ്ങും. പകൽ രണ്ടോടെ അവസാനിക്കും. സമാപനച്ചടങ്ങ്‌ തണ്ണീർമുക്കം കെടിഡിസി ഹാളിൽ കുഫോസ്‌ വൈസ്‌ ചാൻസലർ ഡോ. എം റോസലിൻഡ്‌ ജോർജ്‌ ഉദ്‌ഘാടനംചെയ്യും.   കഴിഞ്ഞവർഷം 48 ഇനം മത്സ്യങ്ങളെയാണ്‌ എണ്ണി തിട്ടപ്പെടുത്തിയത്‌. വിവിധ കോളേജുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നൂറു പേർ പങ്കെടുക്കും.     Read on deshabhimani.com

Related News