വിദ്യാഭ്യാസ ജാഥയും സദസും തുടങ്ങി

ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സംരക്ഷണ കാൽനട പ്രചാരണജാഥ 
സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര കെഎസ്ടിഎ, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, പുരോഗമന കലാസാഹിത്യസംഘം  എന്നീ സംഘടനകളുടെ ജനകീയ വിദ്യാഭ്യാസ സമിതി കാൽനട പ്രചാരണ ജാഥയും വിദ്യാഭ്യാസ സദസും തുടങ്ങി. ചരിത്ര നിഷേധത്തിനും പാഠപുസ്തകത്തിലെ കാവിവൽക്കരണത്തിനും എതിരാണ്‌ ജാഥ. കെഎസ്ടിഎ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ അനിൽകുമാറാണ് ക്യാപ്റ്റൻ. വിഷ്ണു ഗോപിനാഥ് (വൈസ് ക്യാപ്റ്റൻ), ഹരിദാസ് പല്ലാരിമംഗലം (മാനേജർ).    പനച്ചമൂട് ജങ്ഷനിൽ സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ അനിൽകുമാറിന് പതാകകൈമാറി ഉദ്ഘാടനംചെയ്തു. അഡ്വ. വിജയൻപിള്ള അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതികുമാർ വിശദീകരിച്ചു. ആർ ഹരിദാസൻ നായർ, ജി അജിത്ത്, വിഷ്ണു ഗോപിനാഥ്, ഗോപകുമാർ വാത്തികുളം, ആർ ഭാസ്‌കരൻ, അനന്തുഅജി, ജെ റെജി എന്നിവർ സംസാരിച്ചു.  ശനി പകൽ രണ്ടിന് പുന്നമൂട് ജങ്ഷനിൽനിന്ന് ജാഥ തുടങ്ങും.  കുറത്തികാട് ജങ്ഷനിൽ  സമാപന സമ്മേളനം വൈകിട്ട് 6.30 ന് മാവേലിക്കര കാർഡ് ബാങ്ക് പ്രസിഡന്റ്  ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്യും. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ അധ്യക്ഷനാകും. ഞായർ വൈകിട്ട് നാലിന് മാങ്കാംകുഴിയിൽ  വിദ്യാഭ്യാസ സദസ് കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡംഗം കെ മധുസൂദനൻ ഉദ്ഘാടനംചെയ്യും. ടി യശോധരൻ അധ്യക്ഷനാകും. ടി തിലകരാജ് വിഷയം അവതരിപ്പിക്കും.   ഭരണിക്കാവിൽ വിദ്യാഭ്യാസസദസ്  കോശി അലക്‌സ് ഉദ്ഘാടനംചെയ്യും. ബി വിശ്വനാഥൻ അധ്യക്ഷനാകും. വിഷയാവതരണം സി ജ്യോതികുമാർ. തിങ്കൾ വൈകിട്ട് നാലിന് മാവേലിക്കര ടൗൺ വടക്ക് എവിജെ ജങ്ഷനിൽ വിദ്യാഭ്യാസ സദസ് ജി അജയകുമാർ ഉദ്ഘാടനം ചെയ്യും. ഡി തുളസീദാസ് അധ്യക്ഷനാകും. Read on deshabhimani.com

Related News