സമരശബ്‌ദമായി ജീവനക്കാർ

എൻജിഒ യൂണിയൻ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ ജീവനക്കാർ നടത്തിയ മാർച്ച്


ആലപ്പുഴ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ മാർച്ചിലും ധർണയിലും ആയിരക്കണക്കിന് ജീവനക്കാർ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിൽ ഒത്തുചേർന്ന് പ്രകടനങ്ങളായി ബോട്ടുജെട്ടിക്ക് സമീപം കേന്ദ്രീകരിച്ചു. പകൽ 11.30ന്‌ ജില്ലാ മാർച്ച് ആരംഭിച്ചു. മുനിസിപ്പൽ ടൗൺ ഹാളിന്‌ മുന്നിൽ ധർണ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനപരിശോധനാസമിതി റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധം പുന:സംഘടിപ്പിക്കുക, വർഗീയത ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്‌.  ജില്ലാ പ്രസിഡന്റ്‌ പി സി ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ട്രഷറർ സി സിലീഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News