സീ കുട്ടനാട്‌ ഒന്നല്ല, ഇപ്പോൾ രണ്ട്

പുതിയ സീ കുട്ടനാട്‌ ബോട്ട്‌


ആലപ്പുഴ കായൽക്കാഴ്‌ചകളും കുട്ടനാടൻ സൗന്ദര്യവും നുകരാൻ സീ കുട്ടനാട്‌ ബോട്ട്‌ ഇപ്പോൾ ഒന്നല്ല; രണ്ടെണ്ണമുണ്ട്‌. ജലഗതാഗതവകുപ്പിന്റെ പുതിയ സീ കുട്ടനാടിനൊപ്പം പഴയ സീ കുട്ടനാടും സർവീസ്‌ നടത്തുന്നു. മധ്യവേനൽ അവധിക്കാലത്ത്‌ സഞ്ചാരികൾക്ക്‌ ഏറെ പ്രയോജനപ്പെടും ഇവ രണ്ടും. അതിവേഗ എ സി ബോട്ട്‌ വേഗ -2 ആലപ്പുഴയിലും  വാട്ടർ ടാക്സി മുഹമ്മയിലും വിനോദയാത്രക്കാർക്കായി ഓടുന്നു.     പഴയ സീ കുട്ടനാട്‌ ടൂറിസം കം പാസഞ്ചർ സർവീസാണ്‌. ഒരു ട്രിപ്പ്‌ പോയി വരാൻ രണ്ട്‌ മണിക്കൂർ വേണം. ആലപ്പുഴയിൽനിന്ന്‌ പുഞ്ചിരി–-കുപ്പപ്പുറം–-പാണ്ടിശേരി–-കൈനകരി റോഡുമുക്കുവരെയും തിരികെ മീനപ്പള്ളി കായൽ–- -ഇരുമ്പനം തോട്,–- -കന്നിട്ട–പുഞ്ചിരി വഴി ആലപ്പുഴയ്‌ക്കുമാണ്‌ സർവീസ്‌. ഇതൊരു ലിമിറ്റഡ് സ്റ്റോപ്പ്‌ ബോട്ടായതിനാൽ സാധാരണ യാത്രാക്കാർക്കും പ്രയോജനമുണ്ട്. ഇരുനില ബോട്ടിന്റെ മുകളിൽ 20 പേർക്കും താഴെ 65 പേർക്കും ഇരുന്ന്‌ യാത്ര ചെയ്യാം. സഞ്ചാരികൾക്ക് മുകൾനിലയിൽ യാത്രയ്‌ക്ക് കൈനകരിവരെ 60 രൂപ ടിക്കറ്റും താഴെ 23 രൂപ ടിക്കറ്റുമാണ്‌. സാധാരണ യാത്രാക്കാർക്ക്‌ ലിമിറ്റഡ് സ്റ്റോപ്പ്‌ നിരക്ക്‌ ഈടാക്കും. ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന്‌ ഒരു ദിവസം അഞ്ച്‌ ട്രിപ്പുണ്ട്‌. സമയം: പുലർച്ചെ 5.45, 8.20, 10.45, 1.45, 4.45. ഫോൺ: 9400050324 Read on deshabhimani.com

Related News