യുവജന കമീഷൻ തൊഴിൽമേളയിൽ 70 കമ്പനികൾ

സംസ്ഥാന യുവജന കമീഷൻ മാന്നാറിൽ സംഘടിപ്പിച്ച തൊഴിൽമേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു


മാന്നാർ കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമീഷൻ മാന്നാർ നായർസമാജം ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ  തൊഴിൽമേള ഉദ്യോഗാർഥികൾക്ക്‌ വേറിട്ട അനുഭവമായി.    18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾ സൗജന്യമായി രജിസ്റ്റർ ചെയ്താണ് തൊഴിൽമേളയിൽ പങ്കെടുത്തത്. എഴുപതിലധികം കമ്പനികൾ പങ്കെടുത്ത കരിയർ എക്സ്പോയിൽ നിരവധി തൊഴിലവസരങ്ങളുണ്ടായിരുന്നു.   മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. യുവജന കമീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം അധ്യക്ഷയായി. യുവജന കമീഷൻ അംഗങ്ങളായ അഡ്വ. ആർ രാഹുൽ, പി എ സമദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ എസ് അമ്പിളി, സ്‌കൂൾ പ്രിൻസിൽ വി മനോജ്, ജില്ലാ കോ–-ഓർഡിനേറ്റർ ജെയിംസ് ശാമുവേൽ, അവളിടം ജില്ലാ കോ–-ഓർഡിനേറ്റർ രമ്യ രമണൻ, ഗ്രീൻ യൂത്ത് കോ-–-ഓർഡിനേറ്റർ എ ആർ കണ്ണൻ, യുവജന കമീഷൻ ജില്ലാ കോ–-ഓർഡിനേറ്റർ സി ശ്യാംകുമാർ എന്നിവർ സംസാരിച്ചു. യുവജന കമീഷൻ ഈ മാസം സംഘടിപ്പിക്കുന്ന മൂന്നാമത്തെ തൊഴിൽമേളയാണ് മാന്നാറിൽ നടന്നത്.  Read on deshabhimani.com

Related News