മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് 
റാലി പ്രചാരണജാഥ

മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചാരണാർഥം തെക്കേക്കരയിൽ നടന്ന ജാഥയുടെ സമാപനസമ്മേളനം 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചാരണാർഥം തെക്കേക്കര, തഴക്കര പഞ്ചായത്തുകളിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജാഥ നടന്നു.  തെക്കേക്കരയിൽ വാത്തികുളം കോട്ടമുക്ക് ജങ്ഷനിൽ സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്ഘാടനംചെയ്തു. പ്രൊഫ. ടി എം സുകുമാരബാബു അധ്യക്ഷനായി. കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ അഡ്വ. ജി അജയകുമാർ, ടി വിശ്വനാഥൻ, കെ മുരളീധരൻ എന്നിവർ സംസാരിച്ചു. ചൂരല്ലൂർ പാസ് ജങ്ഷനിൽ നടന്ന സമാപനസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനംചെയ്തു. കെ രഘു അധ്യക്ഷനായി. യു വിശ്വംഭരൻ സ്വാഗതം പറഞ്ഞു. തഴക്കരയിൽ അറുന്നൂറ്റിമംഗലം അമ്മഞ്ചേരി ജങ്ഷനിൽ സിഐടിയു ഏരിയ സെക്രട്ടറി എസ് അനിരുദ്ധൻ ഉദ്ഘാടനംചെയ്തു.  സുരേഷ് അധ്യക്ഷനായി. ആർ ശശികുമാർ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ടി പി ഗോപാലൻ, ടി യശോധരൻ, എസ് ശ്രീകുമാർ, കെ രഘുപ്രസാദ്, വി മാത്തുണ്ണി എന്നിവർ സംസാരിച്ചു. ഇറവങ്കര കാരോലിൽ ജങ്ഷനിൽ നടന്ന സമാപനസമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ഷിബു അധ്യക്ഷനായി. അഡ്വ. മെറിൽ എം ദാസ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News