ഒറ്റ കാർഡ്‌, 
ഒരുപാട്‌ ആശുപത്രി; യുഎച്ച്ഐഡി കാര്‍ഡ് മാർച്ചിൽ



ആലപ്പുഴ> ഇ‐ഹെല്‍ത്ത് പദ്ധതിയിൽ ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം  മാർച്ച്‌ ആദ്യ വാരം മുതൽ. സര്‍ക്കാര്‍ ആശുപത്രികള്‍  ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ്‌ കാർഡ്‌ വിതരണം.    എഫ് ബ്ലോക്കില്‍ സജ്ജീകരിച്ച പ്രത്യേക കൗണ്ടറില്‍ നിന്നും യുഎച്ച്ഐഡി കാര്‍ഡ് കൈപ്പറ്റാം.  ഇതിനായി ആധാര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ നമ്പർ എന്നിവ നൽകിയാൽ മതി.  വ്യക്തി വിവരങ്ങള്‍ അതത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. കാര്‍ഡ് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉപയോഗിക്കാം. യുഎച്ച്ഐഡി കാര്‍ഡ് ഉപയോഗിച്ച് ഒ പി ചീട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുമാവും. ഒപികളോട് ചേര്‍ന്നുള്ള കിയോസ്‌കുകള്‍ വഴി എളുപ്പത്തില്‍ ഒപി ചീട്ട് പുതുക്കാനും മാർഗമുണ്ട്‌. Read on deshabhimani.com

Related News