മന്ത്രിക്ക്‌ കയർബോർഡിന്റെ സ്‌നേഹാദരം

കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർ മന്ത്രി തോമസ് ഐസക്കിന് സമ്മാനിച്ച ലാപ്ടോപ് കിലയുടെ ഐഎഎസ് അക്കാദമിയിൽ പരീശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട സൂര്യക്ക് നൽകി അനുമോദിക്കുന്നു


ആലപ്പുഴ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സർക്കാർ സഹായം നൽകിയ മന്ത്രി ടി എം തോമസ് ഐസക്കിനെ ക്ഷേമനിധി ബോർഡും ജീവനക്കാരും ഓഫീസ് അങ്കണത്തിൽ ആദരിച്ചു.  2016 മുതൽ 2021 വരെ അഞ്ച്‌ വർഷം 540 കോടി രൂപ സർക്കാർ വിഹിതമായി ക്ഷേമനിധി ബോർഡിന് അനുവദിച്ചു. കുടിശ്ശികയില്ലാതെ പെൻഷനും വിവിധ ധനസഹായങ്ങളും നൽകാൻ ഗ്രാന്റ് നൽകി. ക്ഷേമനിധി വിഹിതം വർധിപ്പിക്കണമെന്ന ദീർഘകാല ആവശ്യം സാധൂകരിക്കാൻ നിയമഭേദഗതി നടപ്പാക്കി. 2020 മാർച്ച്‌ 31 വരെ ക്ഷേമനിധിയിൽനിന്ന്‌ വിരമിച്ചവർക്ക്‌  ആനുകൂല്യം നൽകുന്നതിന്‌ ഫണ്ട്‌ അനുവദിക്കാനും മന്ത്രി മുൻകൈയെടുത്തു.   ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ മന്ത്രി തോമസ് ഐസക്കിന്‌ സമ്മാനിച്ച ലാപ്ടോപ് അദ്ദേഹം കില ഐഎഎസ്അക്കാദമിയില്‍ പരിശീലനത്തിന്‌ തെരഞ്ഞെടുത്ത കയര്‍ തൊഴിലാളിയുടെ മകള്‍ സൂര്യക്ക്‌ നല്‍കി അനുമോദിച്ചു. ബോർഡ് ചെയർമാൻ കെ കെ ഗണേശൻ അധ്യക്ഷനായി.  ഡയറക്‌ടര്‍മാരായ എസ്‌ സുരേന്ദ്രൻ, കെ കരുണാകരൻ, കെ പി കുറുപ്പ്‌, വി അശോകൻ, ബി ചന്ദ്രകാമ്മ, ജീവനക്കാരുടെ പ്രതിനിധികളായ ഇ ഹാരീസ്‌, ജോജിച്ചൻ സി പൂണിയിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഷാജി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News