25 എസ്ഡിപിഐക്കാർ പ്രതികൾ



ചേർത്തല വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസുകാരൻ നന്ദുക‌ൃഷ‌്ണ വെട്ടേറ്റ്‌ മരിച്ച കേസിൽ 25 എസ്ഡിപിഐക്കാർ പ്രതികൾ. ഇവരിൽ എട്ടുപേർ പിടിയിലായിരുന്നു. എട്ടുപേരെക്കൂടി തിരിച്ചറിഞ്ഞതായി പൊലീസ‌് പറഞ്ഞു. കണ്ടാലറിയുന്ന ഒമ്പത‌് പേർക്കെതിരെയും കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പ്‌ ചുമത്തിയിട്ടുണ്ട്‌. അറസ‌്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ‌്തു. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. ഏതാനുംപേരെ വ്യാഴാഴ‌്ച രാത്രി പൊലീസ‌് കസ‌്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്യുകയാണ‌്. കൊലപാതകത്തിന‌് പ്രത്യേക പരിശീലനം ലഭിച്ച പുറമെ നിന്നുള്ളവർ  ഉൾപ്പെട്ടുവെന്നാണ‌് പൊലീസ‌് നിഗമനം. ഇരുവിഭാഗവും ഏറ്റുമുട്ടിയ പ്രദേശത്തുനിന്ന്‌ മൂന്ന്‌ വാളും പൊലീസ്‌ കണ്ടെടുത്തു. വയലാറിലും ചേർത്തലയിലും കനത്തകാവൽ അഡീഷണൽ എസ‌്പി എ നസീറിന്റെ മേൽനോട്ടത്തിൽ ചേർത്തല ഡിവൈഎസ‌്പി വിനോദ‌്പിള്ളയുടെ നേത‌ൃത്വത്തിലുള്ള പത്തംഗം  അന്വേഷണസംഘം രൂപീകരിച്ചു. ബുധനാഴ‌്ച രാത്രി എട്ടോടെയാണ‌് സായുധരായ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത‌്. കൊലപാതകത്തെത്തുടർന്ന് ചേർത്തലയിലും വയലാറിലും ചേർത്തല തെക്കിലുമായി എട്ടിടങ്ങളിലെ ആർഎസ‌്എസ‌് അക്രമത്തിലും കേസുണ്ട്. കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ വയലാറും ചേർത്തലയും കനത്ത പൊലീസ് കാവലിലാണ്. വ്യാഴാഴ‌്ച രാത്രി ആർഎസ‌്എ
‌സ‌് നേതാവ‌് രാജേഷിന്റെ സഹോദരിയുടെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. വെട്ടേറ്റുമരിച്ച നന്ദുക‌ൃഷ‌്ണയുടെ വീട‌് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ സന്ദർശിച്ചു. Read on deshabhimani.com

Related News