തരിശിടം പൊന്നണിഞ്ഞു

കണ്ണനാകുഴി പുഞ്ചവാഴ്‌ക പുഞ്ചയിൽ ഓണാട്ടുകര ഫാർമേഴ്സ്‌ ക്ലബ്ബിന്റെ തരിശുനില നെൽക‌ൃഷിയുടെ 
വിളവെടുപ്പ് ഉത്സവം ആർ രാജേഷ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്  താമരക്കുളം കണ്ണനാകുഴി പുഞ്ചവാഴ്‌ക പുഞ്ചയിൽ ഓണാട്ടുകര ഫാർമേഴ്സ് ക്ലബ് നടത്തിയ തരിശുനില ക‌ൃഷി കൊയ്‌ത്തുത്സവം ആർ രാജേഷ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. സുഭിക്ഷകേരളം പദ്ധതിയിലാണ് തരിശുകിടന്ന 10 ഏക്കറിൽ ക‌ൃഷിയിറക്കിയത്. ഇടവിളയായി എള്ളുക‌ൃഷിക്കുള്ള പ്രാരംഭപ്രവർത്തനങ്ങളും ആരംഭി
ച്ചിട്ടുണ്ട്. താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ, വാർഡ് അംഗങ്ങളായ ടി മന്മഥൻ, തൻസീർ കണ്ണനാകുഴി, ക‌ൃഷി ഓഫീസർ എസ് ദിവ്യശ്രീ, ഫാർമേഴ്സ് ക്ലബ്‌ ഭാരവാഹികളായ തോമസ് എം മാത്തുണ്ണി, ജി പ്രസന്നൻപിള്ള, ബെന്നി ജോർജ്, ജോർജുകുട്ടി, ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News