കലാജാഥ ഉദ്ഘാടനംചെയ്‌തു

ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഹെഡ് ലോഡ്ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു ) സംഘടിപ്പിക്കുന്ന കലാജാഥ പര്യടനം ജാഥാ ക്യാപ്റ്റൻ വി ബി അശോകന് പതാക കൈമാറി സിപിഐ എം ജില്ലാ സെക്രട്ടറി നാസർ 
ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ ആലപ്പുഴ ജില്ലാ ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിലുള്ള കലാജാഥ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ജാഥാ ക്യാപ്റ്റൻ വി ബി അശോകന്പതാക കൈമാറി ഉദ്ഘാടനംചെയ്‌തു. 28 വരെ കലാജാഥ ജില്ലയിലെ വിവിധ ഏരിയകളിൽ പര്യടനം നടത്തും. ശനി രാവിലെ ഒമ്പതിന് അരൂർ ഏരിയയിലെ പൊന്നാംവെളി ജങ്‌ഷനിൽനിന്ന് കലാജാഥ പര്യടനം ആരംഭിക്കും. 10.30 പൂച്ചാക്കൽ, 11.30 ചേർത്തല ടൗൺ, 12ന് കഞ്ഞിക്കുഴി ജങ്‌ഷൻ മൂന്നിന് കലവൂർ ജങ്‌ഷൻ, നാലിന് കോമളപുരം അഞ്ചിന്റെ കൈ ചൂണ്ടിമുക്ക്, ആറിന് കൊത്തുവാൽ ചാവടിപ്പാലം എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഉദ്ഘാടനസമ്മേളനത്തിൽ കോശി അലക്‌സ്‌ അധ്യക്ഷനായി. ജാഥാ മാനേജർ എസ് രമേശൻ സ്വാഗതം പറഞ്ഞു. വി ബി അശോകൻ സംസാരിച്ചു. വി ടി രാജേഷ് എം വി ഹൽത്താഫ്, വൈ ഹാരീസ്, എൻ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News