കൂത്തുപറമ്പ് രക്തസാക്ഷിദിനം

ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കൂത്തുപറമ്പ് അനുസ്‌മരണം 
യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


കാർത്തികപ്പള്ളി  ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷിദിന അനുസ്‌മരണ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. അഡ്വ. യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ചിന്നു എൽ കടവിൽ അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി പി എ അഖിൽ സ്വാഗതംപറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയറ്റംഗം എസ് സന്ദീപ്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം ശിവപ്രസാദ്, സുധി സുകുമാരൻ, എം മനോജ്, റിജാസ് ഖാൻ, റാണാ പുഷ്‌പരാജ്, ഉണ്ണി, രാഹുൽ ജി നാഥ് എന്നിവർ സംസാരിച്ചു. ഹരിപ്പാട്  ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്‌മരണ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു.  ബ്ലോക്ക് പ്രസിഡന്റ്‌ അനസ് എ നസീം അധ്യക്ഷനായി. ചാക്കോ ജോസ് ജോബി ജോൺ, രഞ്‌ജു സുരേഷ്, ബ്ലോക്ക് സെക്രട്ടറി ടി ആർ അരുൺ ചന്ദ്രൻ, വിഷ്‌ണു ഓമനക്കുട്ടൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News