എബിജെ വിഐപി 2022 അവാര്‍ഡ് സമ്മാനിച്ചു

എബിജെ വിഐപി 2022 അവാര്‍ഡ് ആർ നാസർ, അഡ്വ. എ എം ആരിഫ് എംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവർ ഏറ്റുവാങ്ങുന്നു


ആലപ്പുഴ തമിഴ്നാട് ശിവകാശി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എബിജെ ഡൈനാമിക് ഫൗണ്ടേഷൻ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും ഏർപ്പെടുത്തിയ അവാർഡ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, അഡ്വ. എ എം ആരിഫ് എംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവർ ഏറ്റുവാങ്ങി.  പാലിയേറ്റീവ് രംഗത്തും ജൈവകൃഷി രംഗത്തുമുള്ള മികച്ച സംഭാവനകൾ പരിഗണിച്ചാണ്‌ ആർ നാസറിന്‌ പുരസ്‌കാരം.  മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരം അഡ്വ. എ എം ആരിഫ്‌ എംപിക്കും കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾ, നഗരത്തെ ശുചിത്വവൽക്കരിക്കാൻ നടപ്പാക്കുന്ന ‘അഴകോടെ ആലപ്പുഴ’ പദ്ധതി എന്നിവ പരിഗണിച്ചാണ്‌   സൗമ്യ രാജിനും പുരസ്‌കാരം നൽകിയത്‌. മികച്ച മന്ത്രിയായി വീണാ ജോർജ്, മികച്ച ജൂനിയർ ജനപ്രതിനിധികളായി മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, പൊതുപ്രവർത്തകൻ ജോസ്‌കുട്ടി, വിദേശമലയാളി പുരസ്‌കാരം റമദ മാനേജിങ്‌ ഡയറക്‌ടർ റെജി ചെറിയാൻ എന്നിവരും പുരസ്‌കാരത്തിന്‌ അർഹരായി. ആലപ്പുഴ റമദ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ എബിജെ ഫൗണ്ടേഷൻ ഡയക്‌ടർ ഡോ. സലിം, ജോയിന്റ്‌ ഡയറക്‌ടർ ഡോ. ലക്ഷ്‌മിപ്രഭ, എബിജെ കേരള കോ–-ഓർഡിനേറ്റർ ജോസ്‌കുട്ടി, പുരസ്‌കാര ജേതാക്കളായ ആർ നാസർ, അഡ്വ. എ എം ആരിഫ്, സൗമ്യരാജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News