മദ്യവ്യവസായ തൊഴിലാളി 
യൂണിയന്‍ താലൂക്ക് സമ്മേളനം

മദ്യവ്യവസായ തൊഴിലാളി യൂണിയൻ മാവേലിക്കര താലൂക്ക് വാർഷിക സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ 
എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര മദ്യവ്യവസായ തൊഴിലാളി യൂണിയൻ സിഐടിയു മാവേലിക്കര താലൂക്ക് വാർഷിക സമ്മേളനം എകെജി ഹാളിൽ (ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ്, മാവേലിക്കര) സിഐടിയു ജില്ലാ ട്രഷറർ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. എ തങ്കച്ചൻ അധ്യക്ഷനായി. എസ് ബിജുമോൻ രക്തസാക്ഷി പ്രമേയവും എസ് സുദർശന അനുശോചന പ്രമേയവും അവതരിപ്പിച്ചു.  കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം സുരേന്ദ്രൻ സംഘടനാ റിപ്പോർട്ടും മദ്യവ്യവസായ തൊഴിലാളി യൂണിയൻ താലൂക്ക് ജനറൽ സെക്രട്ടറി അഡ്വ. ജി ഹരിശങ്കർ  പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.    സിപിഐ എം നേതാവ് കെ ഒ അബ്‌ദുൾ ഷുക്കൂറിന്റെ നിര്യാണത്തിൽ അഡ്വ. ജി ഹരിശങ്കർ അനുശോചനപ്രമേയം അവതരിപ്പിച്ചു. എം സുരേന്ദ്രൻ വിരമിച്ച തൊഴിലാളികളെ ആദരിച്ചു. ചെത്തുതൊഴിലാളി യൂണിയൻ താലൂക്ക് പ്രസിഡന്റ് കെ രാഘവൻ വിദ്യാർഥികൾക്ക്‌ ക്യാഷ് അവാർഡ്‌ നൽകി. കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്‌സ്, ജി രാജമ്മ, ലീല അഭിലാഷ്, ബി ബിനു, എം എസ് അരുൺകുമാർ എംഎൽഎ, എ എം ഹാഷിർ, അഡ്വ. ജി അജയകുമാർ, ജി അജയകുമാർ, എ എം ഹാഷിർ, ആർ ഹരിദാസൻനായർ, കെ ആർ ദേവരാജൻ എന്നിവർ സംസാരിച്ചു.   ഭാരവാഹികൾ: എ തങ്കച്ചൻ (പ്രസിഡന്റ്), ഹരിദാസൻ, പി സുരേഷ് (വൈസ്‌പ്രസിഡന്റുമാർ), അഡ്വ. ജി ഹരിശങ്കർ (ജനറൽ സെക്രട്ടറി), എസ് സുദർശൻ, എസ് ബിജുമോൻ (ജോയിന്റ്‌ സെക്രട്ടറിമാർ), രാജേഷ് (ട്രഷറർ). Read on deshabhimani.com

Related News