ശിവരാമൻ ചെറിയനാടിനെ അനുസ്‌മരിച്ചു

ശിവരാമൻ ചെറിയനാട് അനുസ്മരണ സമ്മേളനം കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖി ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര സാഹിത്യകാരൻ ശിവരാമൻ ചെറിയനാടിന്റെ മൂന്നാം ചരമവാർഷികാചരണം സിപിഐ എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയും പുരോഗമന കലാസാഹിത്യ സംഘവും ചേർന്ന് ചെട്ടികുളങ്ങര വ്യാപാരഭവൻ ഹാളിൽ നടത്തി. അനുസ്‌മരണസമ്മേളനം കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖി ഉദ്ഘാടനംചെയ്‌തു.  ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു അധ്യക്ഷനായി. എ ആർ സ്‌മാരകം സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൺ മുഖ്യപ്രഭാഷണം നടത്തി.  സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ,   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പ്, ലോക്കൽ സെക്രട്ടറി എസ് സുനിൽകുമാർ, ഇലിപ്പക്കുളം രവീന്ദ്രൻ, ജയദേവ് പാറയ്‌ക്കാട്ട്, ജോസഫ് ചാക്കോ, അഡ്വ. സഫിയ സുധീർ, എം ജോഷ്വ, എസ് ശ്രീജിത്ത്, അഡ്വ. ശ്രീപ്രിയ, സോമ ശർമ, എം ഹരിദാസ്, വിശ്വൻ പടനിലം, വിജയൻനായർ നടുവട്ടം,  ഗോപകുമാർ വാത്തികുളം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News