ദേശാഭിമാനി പ്രചാരണം മുന്നോട്ട്

സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ജി സുധാകരൻ പഴയതിരുമലക്ഷേത്രം തന്ത്രി നാഗേഷ് ഭട്ടിൽനിന്ന് 
ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങുന്നു


ആലപ്പുഴ  ദേശാഭിമാനി പത്ര പ്രചാരണം മൂന്നാം ദിവസവും ആവേശകരമായി തുടരുന്നു. കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച്‌ നഗര, ഗ്രാമ ഭേദമന്യേ നൂറുകണക്കിന്‌ സ്‌ക്വാഡുകളാണ്‌ ദേശാഭിമാനിക്ക്‌ പുതിയ വരിക്കാരെ കണ്ടെത്താൻ ഭവനസന്ദർശനം നടത്തുന്നത്‌. അഴീക്കോടൻ ദിനമായ സെപ്‌തംബർ 23ന്‌ ആരംഭിച്ച സ്‌ക്വാഡ്‌ പ്രവർത്തനം  ഞായറാഴ്‌ചയും തുടരും. മുല്ലയ്‌ക്കലിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരന്റെ നേതൃത്വത്തിൽ വരിക്കാരെ ചേർത്തു.  ചാരുംമൂട്  വള്ളികുന്നം കാമ്പിശ്ശേരി  മേഖലയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത  ദേശാഭിമാനി പ്രചാരണത്തിനിറങ്ങി. | മാരാരിക്കുളം ഏരിയയിൽ  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ,  ഏരിയ ആക്‌ടിങ് സെക്രട്ടറി കെ ആർ ഭഗീരഥൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഡി മഹീന്ദ്രൻ,  കെ ജി രാജേശ്വരി,  ജലജ ചന്ദ്രൻ എന്നിവർ വരിക്കാരെ ചേർത്തു.  വരിസംഖ്യ 
ഏറ്റുവാങ്ങും ചേർത്തല ചേർത്തല ഏരിയയിൽ  രണ്ടാംഘട്ട ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി വാർഷിക വരിസംഖ്യ  29, 30 തീയതികളിൽ ഏറ്റുവാങ്ങും. ലോക്കൽ കേന്ദ്രങ്ങളിലാണ്‌ ഏറ്റുവാങ്ങൽ ചടങ്ങ്‌.  29ന്‌ അരൂക്കുറ്റിയിൽ കെ രാജപ്പൻ നായരും തൃച്ചാറ്റുകുളത്ത്‌ ദെലീമ എംഎൽഎയും പെരുമ്പളത്ത്‌ എൻ ആർ ബാബുരാജും പൂച്ചാക്കലിൽ സി ബി ചന്ദ്രബാബുവും തൈക്കാട്ടുശേരിയിൽ ആർ നാസറും ഏറ്റുവാങ്ങും. | പള്ളിപ്പുറം വടക്കിൽ സി ബി ചന്ദ്രബാബുവും  പള്ളിപ്പുറം തെക്ക്‌, കരുവ എന്നിവിടങ്ങളിൽ കെ ജി രാജേശ്വരിയും ചേർത്തല ടൗൺ ഈസ്‌റ്റ്‌, വെസ്‌റ്റ്‌ എന്നിവിടങ്ങളിൽ കെ പ്രസാദും ഏറ്റുവാങ്ങും. എക്‌സ്‌റേയിൽ 30ന്‌ എൻ ആർ ബാബുരാജാണ്‌ ഏറ്റുവാങ്ങുക. Read on deshabhimani.com

Related News