കേന്ദ്രത്തിന്‌ ലാഭക്കൊതി: ആനത്തലവട്ടം ആനന്ദൻ

കോഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാസമ്മേളന സെമിനാർ സിഐടിയു സംസ്ഥാന പ്രസിഡന്റ് 
ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യുന്നു


കായംകുളം കേന്ദ്രം നടപ്പാക്കുന്ന സഹകരണ ഭേദഗതി നിയമത്തിലൂടെ സാധാരണക്കാരുടെ സമ്പത്ത് കൈക്കലാക്കുകയാണ് ലക്ഷ്യമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ. കേരള കോ–-ഓ-പ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ കൈപ്പിടിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്ര സഹകരണവകുപ്പ് രൂപീകരിച്ചത്‌. മേഖലയിലെ പണം  കൈക്കലാക്കാനായി ബിജെപിക്കാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ രൂപീകരിക്കുന്നു. കേരളത്തിലെ സഹകരണപ്രസ്ഥാനം ശക്തവും നാടിന്റെ വിശ്വാസം ആർജിച്ചതുമാണ്‌. ലാഭം മാത്രമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്‌.  ഭരണഘടനാ മൂല്യങ്ങൾ തകർത്ത്‌ വർഗീയതയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. കോടതിയുടെ പ്രവർത്തനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കാൻ സംസ്ഥാനം ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.    എം എ അലിയാർ നഗറിൽ (ജിഡിഎം ഓഡിറ്റോറിയം) നടന്ന സെമിനാറിൽ  പി ഗാനകുമാർ അധ്യക്ഷനായി. ‘സഹകരണ മേഖല പ്രതിസന്ധികളും പരിഹാരമാർഗങ്ങളും’ വിഷയം യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ബി ജയപ്രകാശ് അവതരിപ്പിച്ചു. എം സത്യപാൽ, എ മഹേന്ദ്രൻ, അഡ്വ. കെ എച്ച് ബാബുജാൻ, പി അരവിന്ദാക്ഷൻ, അഡ്വ. എൻ ശിവദാസൻ, പി യു ശാന്താറാം, ഡി ബാബു, ആമ്പക്കാട്ട് സുരേഷ്, പി ഗോപീകൃഷ്‌ണൻ, ടി രാജീവ്, ജി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News