കീരിക്കാട് ലോക്കൽ കമ്മിറ്റി 
ഓഫീസ് ഉദ്ഘാടനംചെയ്‌തു

സിപിഐ എം കീരിക്കാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഐക്യ ജങ്‌ഷനിൽ 
ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു


കായംകുളം സിപിഐ എം കീരിക്കാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഐക്യ ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം പി എച്ച് ജാഫർകുട്ടി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഗാനകുമാർ, അഡ്വ. എൻ ശിവദാസൻ, കേരള കർഷകസംഘം സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷെയ്ഖ്‌ പി ഹാരീസ്, എസ് നസിം, അഡ്വ. എസ് സുനിൽകുമാർ, അഡ്വ. ബിപിൻ സി ബാബു, നഗരസഭാധ്യക്ഷ പി ശശികല, കെ പി മോഹൻദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ, ഡി സുധാകരൻ, എസ് ഷംസ്, വി സുദേവൻ, ഒ ഹാലിദ്, എം എസ് അജി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഷറഫുദ്ദീനെ അനുമോദിച്ചു. ഓഫീസിൽ കംപ്യൂട്ടർ സംവിധാനവും വായനശാലയും ഒരുക്കിയിട്ടുണ്ട്. Read on deshabhimani.com

Related News