ഓച്ചിറ വേലുക്കുട്ടി അനുസ്‌മരണം

പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച ഓച്ചിറ വേലുക്കുട്ടി അനുസ്മരണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


കായംകുളം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഓച്ചിറ വേലുക്കുട്ടിയെ അനുസ്‌മരണ യോഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. അഷറഫ് കെപിഎസി അധ്യക്ഷനായി. അനുമോദനയോഗം കേരള സർവകലാശാലാ സിൻഡിക്കറ്റംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ഓണാട്ടുകര പുരസ്‌കാര ജേതാവ് വി വിജയകുമാറിനെ അനുമോദിച്ചു. പല്ലന കുമാരനാശാൻ സ്‌മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അനുസ്‌മരണ പ്രഭാഷണം നടത്തി.    ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ, സിപിഐ എം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, എസ് നസിം, എം നസീർ, എം ആർ ജീവൻലാൽ, സജീവ് സദാനന്ദൻ, കെ നാണു, ശശിധരൻ അനിയൻസ്, ശ്രീജി പ്രകാശ്, ജ്യോതികുമാർ ജാൻസ്, സി ഗീതാദേവി എന്നിവർ പങ്കെടുത്തു. നാടകഗാനമത്സരം നടത്തി. ‘നവോത്ഥാനവും മലയാള നാടകവും’ എന്ന വിഷയത്തിൽ  സർഗസംവാദം കെപിഎസി സെക്രട്ടറി എ ഷാജഹാൻ ഉദ്ഘാടനംചെയ്‌തു. കരുണയുടെ സ്വതന്ത്ര ദൃശ്യാവിഷ്‌കാരവും നടത്തി. Read on deshabhimani.com

Related News