ക്ഷേത്രത്തിൽ മോഷണം 
നടത്തിയയാൾ പിടിയിൽ

മോഷണം നടത്തിയ പൂവരണി ജോയിയെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ


അരൂർ പാവുമ്പായിൽ ക്ഷേത്രത്തിൽനിന്ന് അയ്യായിരത്തോളം രൂപയും നാല്‌ പവനോളം സ്വർണാഭരണങ്ങളും കവർന്നയാൾ പിടിയിൽ. ഹരിപ്പാട് കരീലക്കുളങ്ങരയിൽ സമാനമായ കേസിൽ പിടിയിലായ പ്രതി പൂവരണി ജോയ് പാവുമ്പായിൽ ക്ഷേത്രത്തിൽ നടത്തിയ മോഷണവും സമ്മതിക്കുകയായിരുന്നു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച്‌ തെളിവെടുത്തു. 19 വയസ് മുതൽ മോഷണം ആരംഭിച്ച പ്രതിയുടെ പേരിൽ 120ഓളം കേസുകളുണ്ട്. Read on deshabhimani.com

Related News