കുട്ടികൾക്കായി ശസ്‍ത്രക്രിയാ പദ്ധതി ഒരുക്കും: ആരിഫ്‌

ആലപ്പുഴ ഐഎംഎ ഹാളിൽ അമ്മമാർക്കായി സംഘടിപ്പിച്ച സെമിനാർ എ എം ആരിഫ്‌ എംപി ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ ആലപ്പുഴ പാർലമെന്റ്‌ മണ്ഡലത്തിലെ 15 വയസിൽ താഴെയുള്ള കുട്ടികൾക്ക്‌ ഹൃദയശസ്ത്രക്രിയ, മജ്ജ മാറ്റിവയ്‌ ക്കൽ, കരൾ, കിഡ്നി സംബന്ധമായ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് എ എം ആരിഫ് എംപി പറഞ്ഞു. ജില്ല ശിശുക്ഷേമ സമിതി, ജില്ല വനിത ശിശുവികസന വകുപ്പ്, സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഇന്ത്യൻ അക്കാഡമിക്ക് ഓഫ് പീഡിയാട്രിക്ക് എന്നിവയുടെ സഹകരണത്തോടെ ആറുവയസിൽ താഴെയുള്ള കുട്ടികളുടെ അമ്മമാർക്കായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസ്‌റ്റർ മെഡിസിറ്റിയുടെ സിഎസ്ആർ ഫണ്ട് ഇതിനായി വിനിയോഗിക്കും. ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും–- ആരിഫ് അറിയിച്ചു.    എഡിസി ജനറൽ ഡി ഷിൻസ് അധ്യക്ഷനായി. സിഡബ്ല്യുസി അധ്യക്ഷ അഡ്വ. ജി വസന്തകുമാരി, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി കെ ഡി ഉദയപ്പൻ, ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസർ എൽ ഷീബ, ജില്ല ശിശുസംരക്ഷണ ഓഫീസർ, ടി വി മിനിമോൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് കെ കെ ദീപ്തി, ഡോ. സംഗീത ജോസഫ്, ഇന്ത്യൻ അക്കാഡമിക്ക് ഓഫ് പീഡിയാട്രിക്ക് ജില്ലാ പ്രസിഡന്റ്‌ ഡോ. ശ്രീപ്രസാദ്‌, ഇന്ത്യൻ ഡന്റൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സി വി രാജേഷ്. ഡോ. കൃഷ്ണപ്രിയ, ഡോ. ടി ജെ അരുൺ, കെ പി പ്രതാപൻ, കെ നാസർ, എം നാജ, ആർ ഭാസ്‌കരൻ, ടി എ നവാസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News