സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങി



  കായംകുളം  കൃഷ്‌ണപുരം മാമ്പ്രക്കന്നേൽ റെയിൽവേ മേൽപ്പാല നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ. കിഫ്ബിയിൽനിന്നും അനുവദിച്ച 31.36 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിക്കുന്നത്‌. കേരള റെയിൽ ഡെവലപ്പ്മെന്റ്‌ കോർപറേഷൻ അംഗീകാരവും നൽകിയിരുന്നു. സ്ഥലമെടുപ്പിനായി ലാൻഡ്‌ അക്വിസിഷൻ ഓഫീസറെ ചുമതലപ്പെടുത്തി. സംയുക്ത സ്ഥല പരിശോധന നടത്തി. സാമൂഹ്യ ആഘാത പഠനം നടത്തി കണ്ടിജൻസി ചാർജായ 23,42,795 രൂപ കെആർ ആൻഡ്‌ ബിസി അടച്ചു കഴിഞ്ഞു.  ഗസറ്റ് നമ്പർ 3211 ആയി പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ലാൻഡ്‌ അക്വിസിഷൻ ഓഫീസർ, അർഥനാധികാരികൾ എന്നിവർ സംയുക്ത സ്ഥലപരിശോധന നടത്തി.  ഏറ്റെടുക്കുന്ന ഭൂമിയിൽ ഉള്ള നിർമിതികളുടെ വില നിശ്ചയിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി പ്രാഥമിക വിജ്ഞാപനവും പുറപ്പെടുവിച്ചു കഴിഞ്ഞു. കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനാണ് നിർവഹണച്ചുമതല. 202 സെന്റ്‌ സ്ഥലമാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണങ്ങൾക്കായി ഏറ്റെടുക്കുന്നത്. പദ്ധതിക്ക്‌ ആവശ്യമായ സ്ഥലം കല്ലിട്ട് തിരിച്ചു. സ്ഥലം ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കും. സ്ഥലം ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പ് ഭരണാനുമതിയും നൽകി. പ്രത്യേക ഓഫീസും പ്രവർത്തനം ആരംഭിച്ചു.സ്ഥലമെടുപ്പ് ഓഫീസറെ നിയമിച്ചു. സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിക്കുന്നതോടെ പദ്ധതി ടെൻഡർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.  മന്ത്രി ജി സുധാകരന്റെയും യു പ്രതിഭ എംഎൽഎയുടെ ഇടപെടലിനെത്തുടർന്നാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ പട്ടണത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. Read on deshabhimani.com

Related News