ജില്ലാ ആശുപത്രി റോഡും 
ആധുനിക നിലവാരത്തില്‍

മാവേലിക്കര ജില്ലാ ആശുപത്രി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ 
എം എസ് അരുൺകുമാർ എംഎൽഎ പരിശോധിക്കുന്നു


മാവേലിക്കര മാവേലിക്കര–- പന്തളം റോഡിൽ ജില്ലാ ആശുപത്രി ജങ്ഷനിൽനിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള റോഡിന്റെ ബിഎംബിസി നിലവാരത്തിലുള്ള നവീകരണം പൂർത്തീകരണത്തിലേക്ക്. കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് പ്രോജക്ട്) യോട് എംഎൽഎ നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ച് 10.73 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം. 119 കോടി ചെലവഴിച്ച് തട്ടാരമ്പലം പന്തളം റോഡ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി റോഡും നവീകരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. 150 മീറ്റർ നീളമുള്ള റോഡിൽ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാവുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിർമാണ പുരോഗതി എംഎൽഎ നേരിട്ട് പരിശോധിച്ചു. ആശുപത്രി സൂപ്രണ്ട് കെ എ ജിതേഷ്, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായി. Read on deshabhimani.com

Related News