മാർച്ച് പാസ്‌റ്റ്‌ ഒഴിവാക്കി

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബോംബ് സ്‍ക്വാഡ് നടത്തിയ പരിശോധന


ആലപ്പുഴ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ബുധൻ രാവിലെ ഒമ്പതിന്‌ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. മന്ത്രി പി പ്രസാദ് പതാക ഉയർത്തും.  പൊലീസിന്റെ മൂന്ന്‌ പ്ലറ്റൂണും എക്‌സൈസിന്റെ ഒരു പ്ലറ്റൂണും സായുധ പൊലീസ് സെക്കൻഡ് ബറ്റാലിയൻ ബാൻഡ് വിഭാഗവും മാത്രമാണ് പരേഡിൽ പങ്കെടുക്കുക. ചേർത്തല സ്‌റ്റേഷനിലെ എസ്എച്ച്ഒ വിനോദ്കുമാറാണ് പരേഡ് കമാൻഡർ.  കോവിഡ് സാഹചര്യത്തിൽ മാർച്ച് പാസ്‌റ്റ്‌ ഒഴിവാക്കി. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയി നിജപ്പെടുത്തി. Read on deshabhimani.com

Related News