ഷട്ടിൽ 
ടൂർണമെന്റ്‌ 
തുടങ്ങി

ഷട്ടിൽ ടൂർണമെന്റ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി 
ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ ജില്ലാ ഒളിമ്പിക്‌സിന്റെ ഭാഗമായി ആലപ്പുഴ രാമവർമ ക്ലബ് കോർട്ടിൽ ഷട്ടിൽ ടൂർണമെന്റ്‌ തുടങ്ങി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. വി ജി വിഷ്‌ണു അധ്യക്ഷനായി. എ ഷാനവാസ്, കവിത,  എസ്‌ വിനോദ്കുമാർ, സി ടി  സോജി, എം പി പ്രതിപാൽ, ടി ജയമോഹൻ എന്നിവർ സംസാരിച്ചു.  ഇന്റർനാഷണൽ സനേവ തോമസ് ഉൾപ്പെടെയുള്ള മികച്ച താരങ്ങൾ പങ്കെടുക്കുന്നുണ്ട്‌ . വ്യാഴം  വൈകിട്ട്‌ ആറിന്‌  എ എം ആരിഫ് എം പി സമാപനസമ്മേളനം ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com

Related News