പ്രീപ്രൈമറിമുതൽ കായികം പഠനവിഷയം: 
വി അബ്‌ദുറഹിമാൻ

ചത്തിയറ വിഎച്ച്എസ്എസ് ഗ്രൗണ്ടിൽ വനിതാ ഫുട്‌ബോൾ പരിശീലനം 
മന്ത്രി വി അബ്‌ദുറഹിമാൻ ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്      അടുത്ത അധ്യയനവർഷത്തോടെ പ്രീ-പ്രൈമറി മുതൽ സ്‌പോർട്‌സ്‌ പഠനവിഷയമാക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ. താമരക്കുളം ചത്തിയറ വിഎച്ച്എസ്എസ് കേന്ദ്രമായുള്ള ഫുട്ബോൾ അക്കാദമിയിൽ ഗ്രാമപ്രദേശത്തെ 25 പെൺകുട്ടികളുടെ ആദ്യ ബാച്ചിന്റെ ഫുട്ബോൾ പരിശീലന പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനും നിലവിലെ താരങ്ങളുടെ നല്ല പരിശീലനത്തിനും രണ്ട്‌ പദ്ധതി തയ്യാറാക്കുന്നതായും മന്ത്രി പറഞ്ഞു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മദ്രാസ് സെൻട്രൽ ഇന്നർവീൽ ക്ലബ് മുൻ പ്രസിഡന്റ് ശ്രീലത നാരായൺപിള്ള, ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്‌റ്റഡീസ് പ്രൊഫ. ഡോ. സലീന ജോയി, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസ് എന്നിവർ കുട്ടികൾക്ക് ജഴ്സി വിതരണംചെയ്‌തു.  ഗിരിജ മധു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, ശാന്തി സുഭാഷ്, പി ബി ഹരികുമാർ, കെ എൻ കൃഷ്‌ണകുമാർ, പി ആർ ശ്രീരഞ്‌ജൻ, സി പി പ്രവീൺ, എസ് ഹരികുമാർ, കെ ജയമോഹൻ, എസ് ജമാൽ, കെ എൻ അശോക്‌കുമാർ, നിക്‌സൺ ജോൺസൺ, ശശീന്ദ്രക്കുറുപ്പ്, എസ് മധു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News