തോട്ടങ്ങളിലെ തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം

കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സിഐടിയു 
സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ പാലക്കാട്‌ ജില്ലയിൽ തെങ്ങിൻതോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി അംഗത്വവും ഇൻഷുറൻസ്‌ പരിരക്ഷയും ഉറപ്പാക്കണമെന്ന്‌ കേരള ടോഡി വർക്കേഴ്‌സ്‌ വെൽഫെയർ ഫണ്ട്‌ ബോർഡ്‌ എംപ്ലോയീസ്‌ യൂണിയൻ 19–-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണന്നും സമ്മേളനം ആവശ്യപ്പെട്ടു.    കെ ആർ ശശീന്ദ്രൻനഗറിൽ (ആലപ്പുഴ റെയ്‌ബാൻ ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ്‌ എസ്‌ രാജേന്ദ്രൻ പതാക ഉയർത്തി. സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്‌തു. എസ്‌ രാജേന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, ബോർഡ്‌ ചെയർമാൻ എം സുരേന്ദ്രൻ, സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ, എം ജി സുരേഷ്‌, എം തങ്കച്ചൻ, കെ ആർ പ്രസന്നൻ, കെ കെ ചന്ദ്രബാബു, എ വി അനിരുദ്ധൻ, ജി കെ ഗിരീഷ്‌മോൻ എന്നിവർ സംസാരിച്ചു.  പ്രതിനിധി സമ്മേളനം യൂണിയൻ പ്രസിഡന്റ്‌ എസ്‌ രാജേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജനറൽ സെക്രട്ടറി ജി കെ ഗിരീഷ്‌മോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി എസ്‌ സതീഷ്‌ കണക്കും അവതരിപ്പിച്ചു. Read on deshabhimani.com

Related News