2000 കോഴിക്കുഞ്ഞുങ്ങൾ ചത്തനിലയിൽ

അജ്ഞാതജീവികളുടെ ആക്രമണത്തിൽ ചത്ത കോഴിക്കുഞ്ഞുങ്ങൾ


കഞ്ഞിക്കുഴി  പഞ്ചായത്ത് 11-–-ാം വാർഡിൽ രണ്ടായിരത്തോളം ഇറച്ചിക്കോഴി കുഞ്ഞുങ്ങൾ മുറിവേറ്റ്‌ ചത്ത നിലയിൽ. വട്ടച്ചിറയിൽ സുനിൽ വളർത്തിയ കോഴികളാണ്‌ ചത്തത്‌. കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. ലിറ്റി എം ചെറിയാൻ പരിശോധന നടത്തി. കീരി പോലുള്ള ജീവികളുടെ ആക്രമണമാണെന്നാണ് കണ്ടെത്തൽ. കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. എം സന്തോഷ്‌കുമാർ, മേഖലാ സെക്രട്ടറി എച്ച് അഭിലാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു. Read on deshabhimani.com

Related News