സ്‌കൂട്ടറിന് കുറുകെ തെരുവുനായ ചാടി യുവാവിന് പരിക്കേറ്റുു

പരിക്കേറ്റ അനന്ദു


മാന്നാർ തെരുവുനായ കുറുകെ ചാടി സ്‌കൂട്ടർ യാത്രികന്‌ പരിക്കേറ്റു. ചെന്നിത്തല പുത്തൻ കോട്ടയ്‌ക്കകം കുറ്റിയിൽ മണിക്കുട്ടൻ–-ബിനി ദമ്പതികളുടെ മകൻ അനന്ദു (22)വിനാണ് പരിക്കേറ്റത്. വെള്ളി രാത്രി 7.30ന്‌ കോട്ടമുറിക്ക് വടക്കാണ് അപകടം.  ഹൈദരാബാദിൽ ഹോട്ടൽ മാനേജ്മെന്റ്‌ പ ഠിക്കുന്ന അനന്ദു അവധിക്ക് നാട്ടിലെത്തിയതാണ്. സുഹൃത്തുമായി വീട്ടിലേക്ക് പോകവേയാണ്‌ നായ കുറുകെച്ചാടിസ്‌കൂട്ടർ മറിഞ്ഞത്‌.  അനന്ദുവിന്റെ കൈകാലുകളിലും ഇടതു തോളിലും മുഖത്തും പരിക്കുണ്ട്‌. വീഴ്‌ചയിൽ ഹെൽമെറ്റ് തെറിച്ച് പോയതിനാൽ തലയുടെ പിറകിലും ചെവിയുടെ ഭാഗത്തും പരിക്കുണ്ട്.  ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകി. Read on deshabhimani.com

Related News