24617 പേർ പ്ലസ്‌വൺ എഴുതി

പ്ലസ്‍വൺ പരീക്ഷ കഴിഞ്ഞ് എസ്ഡിവി ഹയർ സെക്കൻഡറി സ്‍കൂളിൽനിന്ന് 
ഇറങ്ങിവരുന്ന കുട്ടികൾ


ആലപ്പുഴ ജില്ലയിൽ പ്ലസ്​വൺ പരീക്ഷയെഴുതിയത്‌ 24617 പേർ. കോവിഡ്​ ബാധിതരായ ഒമ്പത്​ വിദ്യാർഥികളിൽ ഏഴുപേർ പരീക്ഷയെഴുതി.  പരീക്ഷയ്‌ക്ക്‌ മുന്നോടിയായി സ്‌കൂൾ പരിസരവും ക്ലാസ്​മുറികളും  അണുമുക്തമായിരുന്നു. ഒറ്റ കവാടത്തിലൂടെ കടത്തിവിട്ട്‌ വിദ്യാർഥികളുടെ ശരീരോഷ്‌മാവ് പരിശോധിച്ചു. സാനി​റ്റൈസറും നൽകി. പരീക്ഷാസാമഗ്രികൾ പരസ്‌പരം കൈമാറാൻ അനുവദിച്ചില്ല.  വെള്ളിയാഴ്​ച സോഷ്യോളജി, ഇലക്​ട്രോണിക്ക്​ സർവീസ്​ ടെക്​നോളജി തുടങ്ങിയ വിഷയങ്ങളിലാണ്​ പരീക്ഷ​ നടന്നത്​. സയൻസ്​ വിദ്യാർഥികൾക്ക്​ ചൊവ്വാഴ്​ചയാണ്​ പരീക്ഷ തുടങ്ങുക​. പരീക്ഷ കഴിഞ്ഞ്​ കുട്ടികൾ കൂട്ടം കൂടുന്നുണ്ടോയെന്ന് പൊലീസ്‌ നിരീക്ഷിച്ചു.   Read on deshabhimani.com

Related News