അനുമോദിച്ചു

എ അശ്വതി, എസ് അനില


വണ്ടാനം കൂടുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ പുതുക്കിനൽകി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് നാഷണൽ അവാർഡ് ലഭ്യമാക്കിയ എ അശ്വതിയേയും എസ് അനിലയേയും എച്ച് സലാം എംഎൽഎ അഭിനന്ദിച്ചു. ഗവ.ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ ശശികല, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ബെന്നി അലോഷ്യസ്, എസ് ബേഡി മോൻ എന്നിവർ പങ്കെടുത്തു. 2020–--- -21 സാമ്പത്തികവർഷ കാലയളവിൽ 8190  ആരോഗ്യ  ഇൻഷുറൻസ് കാർഡുകളാണ് പുതുക്കിനൽകിയത്. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടി. Read on deshabhimani.com

Related News