ഡിവൈഎഫ്‌ഐ 
സെമിനാറുകൾ ഇന്നുമുതൽ



  ആലപ്പുഴ മലബാർ കലാപം വിഷയമാക്കിയുള്ള ഡിവൈഎഫ്‌ഐയുടെ ജില്ലയിലെ സെമിനാറുകൾക്ക് ഇന്ന് തുടക്കമാകും.  മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌  100 സെമിനാറുകളാണ്‌ നടക്കുക.  ജില്ലയിൽ ഏഴ്‌ സെമിനാറുകളാണ്‌ സംഘടിപ്പിക്കുന്നത്‌.  പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 9.30ന്‌ കളർകോട് അഞ്‌ജലി ഓഡിറ്റോറിയത്തിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ അധ്യക്ഷനാകും. Read on deshabhimani.com

Related News