പഞ്ചമി സാന്ത്വനത്തിന്റെ തണലില്‍

അഭയം ചെയർമാൻ അഡ്വ. ജി ഹരിശങ്കറും ട്രഷറർ കെ മധുസൂദനനും ചേർന്ന് ഡോ. ശ്രീ പ്രസാദിൽനിന്ന് പഞ്ചമിയുടെ രേഖകൾ ഏറ്റുവാങ്ങുന്നു


മാവേലിക്കര മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പഞ്ചമി പത്തനംതിട്ട ഓമല്ലൂർ സാന്ത്വനം ചാരിറ്റി ആൻഡ് എഡ്യൂക്കേഷൻ ഇന്റർനാഷണൽ ട്രസ്‌റ്റിന്റെ തണലിൽ. സഹായത്തിന്‌ ആരുമില്ലാതെ കഴിഞ്ഞ ചെട്ടികുളങ്ങര മേനാമ്പള്ളി കൊട്ടാരത്തിൽ വീട്ടിൽ പഞ്ചമിയെ(80) അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകരാണ്‌ കഴിഞ്ഞദിവസം ആശുപത്രിയിലെത്തിച്ചത്‌. ഒമ്പതുദിവസം ആശുപത്രിയിൽ പഞ്ചമിക്ക്‌ കൂട്ടിരുന്നതും അഭയം പ്രവർത്തകരാണ്‌. വെള്ളി രാവിലെ അഭയം ചെയർമാൻ അഡ്വ. ജി ഹരിശങ്കർ, ട്രഷറർ കെ മധുസൂദനൻ എന്നിവർക്ക് ജില്ലാ ആശുപത്രി ആർഎംഒ ശ്രീപ്രസാദ് രേഖകൾ കൈമാറി. കോ- ഓർഡിനേറ്റർ ലിജോ വർഗീസ്, നഴ്‌സിങ് കോ-ഓർഡിനേറ്റർ ബീന വിൻസന്റ്, ചെട്ടികുളങ്ങര കിഴക്ക് കൺവീനർ പ്രദീപ്, വളണ്ടിയർ മനോജ് പുത്തൻകുളങ്ങര, സിസ്‌റ്റർമാരായ മായാലക്ഷ്‌മി, റെജീന, ചെട്ടികുളങ്ങര പഞ്ചായത്തംഗം ഗീത വിജയൻ, എഡിഎസ് സെക്രട്ടറി സിന്ധു, പ്രസിഡന്റ് മിനി, ആശ വളണ്ടിയർമാരായ സുജിത, സുശീല എന്നിവർ പഞ്ചമിയെ യാത്രയാക്കാനെത്തി. ഓമല്ലൂരിൽ സാന്ത്വനം ഡയറക്‌ടർ എസ് സീനത്ത് പഞ്ചമിയെ സ്വീകരിച്ചു. Read on deshabhimani.com

Related News